
തിരുവനന്തപുരം: ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് സിപിഐ പ്രവർത്തകരുടെ ഭവന സന്ദർശനത്തിന് തുടക്കമായി. സംസ്ഥാനത്ത് നൂറുകണക്കിന് ബ്രാഞ്ചുകളില്‍ ഇന്നലെ പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തി പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞു.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പത്തനംതിട്ടയിലും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാർ എംപി കണ്ണൂരിലും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യൻ മൊകേരി കോഴിക്കോടും പി പി സുനീര്‍ മലപ്പുറത്തും ഭവന സന്ദർശനത്തിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ പി സുരേഷ് രാജ് പാലക്കാടും ആര്‍ രാജേന്ദ്രന്‍ പത്തനംതിട്ടയിലും കെ കെ വത്സരാജ് മലപ്പുറത്തും ദേശീയ കൗണ്‍സില്‍ അംഗം ടി ജെ ആഞ്ചലോസ് ആലപ്പുഴയിലും പങ്കാളികളായി.
30വരെയാണ് കാമ്പയിൻ. എല്ലാ ബ്രാഞ്ച് പരിധിയിലെയും മുഴുവൻ വീടുകളിലുമെത്തി വീട്ടുകാരോട് ആശയവിനിമയം നടത്തുകയാണ് ഭവന സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. എൽഡിഎഫ് പ്രവർത്തനങ്ങൾ സംബന്ധിച്ച ജനങ്ങളുടെ പ്രതീക്ഷകളും നിർദേശങ്ങളും ചോദിച്ചറിയും.
സിപിഐയുടെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനങ്ങളുടെ പ്രതീക്ഷകളും നിര്‍ദേശങ്ങളും ആരായാനാണ് സിപിഐ ഭവന സന്ദര്‍ശനം നടത്തുന്നതെന്നും എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം ഉറപ്പാണെന്നും ബിനോയ് വിശ്വം പറഞ്ഞു. പത്തനംതിട്ടയില്‍ ഭവനസന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.