രാജ്യത്ത് വിശാലമായ പ്രതിപക്ഷനിര കെട്ടിപ്പടുക്കാൻ കഴിഞ്ഞതിലൂടെയാണ് നരേന്ദ്ര മോഡി സർക്കാരിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാനായെതെന്നും ബിജെപിയുടെ മുന്നേറ്റത്തെ ചെറുക്കാൻ കഴിഞ്ഞത് ഇടതു മതേതര കൂട്ടായ്മയുടെ വിജയമാണെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരത്ത് മ്യൂസിയത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ സ്ഥാപിക്കുന്നതിനുള്ള സി അച്യുതമേനോന്റെ പ്രതിമയും വഹിച്ചുള്ള സ്മൃതിയാത്രയ്ക്ക് നൽകിയ സ്വീകരണങ്ങളിൽ സംസാരിക്കുകയായിരുന്നു യാത്രാ ലീഡര്‍ കൂടിയായ അദ്ദേഹം.
കർഷകരും തൊഴിലാളികളും നടത്തിയ വലിയ പ്രക്ഷോഭങ്ങൾ ബിജെപിയുടെ കുതിപ്പിനെ തടയാൻ സഹായകമായി. കേരളത്തിൽ ഉൾപ്പെടെ ഇടതുപക്ഷശക്തികൾക്ക് നേരിട്ട പരാജയത്തിൽ നിന്നും ഏറെ പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. ആവശ്യമായ തിരുത്തലുകൾ വരുത്തി നഷ്ടപ്പെട്ട ജനപിന്തുണ ആർജ്ജിക്കാൻ കഴിയണം. അതിന് അച്യുതമേനോന്റെ പ്രവർത്തനവും വികസന കാഴ്ചപ്പാടുകളും കരുത്തുപകരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായാണ് സ്മൃതിയാത്രയെ വരവേറ്റത്. രാവിലെ കണ്ണൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം നല്‍കിയ സ്വീകരണത്തില്‍ കണ്ണൂര്‍ മണ്ഡലം സെക്രട്ടറി വെള്ളോറ രാജനും വൈകിട്ട് കോഴിക്കോട് തളി ജൂബിലി ഹാളിൽ ചേർന്ന സ്വീകരണ പരിപാടിയിൽ ജില്ലാ സെക്രട്ടറി കെ കെ ബാലനും അധ്യക്ഷത വഹിച്ചു. യാത്രാ ലീഡര്‍ക്ക് പുറമേ ഡയറക്ടര്‍ സത്യന്‍ മൊകേരി, ജാഥാംഗങ്ങളായ ടി വി ബാലന്‍, ഇ എസ് ബിജിമോള്‍ ടി ടി ജിസ്‍മോന്‍, പി കബീര്‍, നേതാക്കളായ സി പി മുരളി, സി എന്‍ ചന്ദ്രന്‍, സി പി ഷൈജന്‍, സി പി സന്തോഷ് കുമാര്‍, എ പ്രദീപന്‍, കെ ടി ജോസ്, പി വസന്തം, ഇ കെ വിജയന്‍ എംഎല്‍എ പി കെ നാസർ, പി ഗവാസ് തുടങ്ങിവര്‍ സംസാരിച്ചു.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.