19 December 2024, Thursday
KSFE Galaxy Chits Banner 2

വന്യജീവി സങ്കേതങ്ങളില്‍ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം

Janayugom Webdesk
കോഴിക്കോട്
October 1, 2023 10:24 pm

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നാളെ മുതൽ എട്ട് വരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. നാളെ മുതൽ ഈ മാസം എട്ട് വരെയാണ് വന്യജീവി വാരാഘോഷം. ദേശീയോദ്യാനങ്ങളിലും ടൈഗർ റിസർവുകളിലും പ്രവേശനം സൗജന്യമാണ്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ നൽകിവരുന്ന മറ്റു സേവനങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകൾ ബാധകമായിരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന- ജില്ലാ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിപുലമായ മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിജയിക്കുന്നവർക്ക് എട്ട് മുതൽ ഒരു വർഷക്കാലത്തേക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമായിരിക്കും. വന്യജീവി വാരാഘോഷം 2023ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ നാളെ രാവിലെ 10 മണിക്ക് നടക്കും. റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് വനം- വന്യജീവി വകുപ്പു മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സുവോളജിക്കൽ പാർക്ക് സബ് സ്റ്റേഷൻ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണൻ കുട്ടിയും തൃശൂർ മൃഗശാലയിൽ നിന്നുള്ള മയിലുകളുടെ കൈമാറ്റം മന്ത്രി ജെ ചിഞ്ചുറാണിയും നിർവഹിക്കും. വാരാഘോഷത്തിന്റെ സമാപന സമ്മേളനം എട്ടിന് കോഴിക്കോട് നടക്കും. 

Eng­lish Summary:Entry to wildlife sanc­tu­ar­ies is free to the public
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.