വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല മേഖല ഏർപ്പെടുത്തണമെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളത്തിൽ നിന്നുള്ള എംപിമാർ ഒറ്റക്കെട്ടായി പാർലമെന്റിൽ ഇടപെടണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. പരിസ്ഥിതി ലോല മേഖല പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തും.
സുപ്രീംകോടതി ഉത്തരവിൽ റിവ്യൂ പെറ്റീഷൻ നൽകാനും എംപവേർഡ് കമ്മിറ്റിയെ ബോധ്യപ്പെടുത്താനും അഡ്വക്കേറ്റ് ജനറലിന് നിർദേശം നൽകി. ഇക്കാര്യത്തിൽ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. പി എസ് സുപാല്‍, മാണി സി കാപ്പന്‍, കെ ശാന്ത കുമാരി, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
English Summary:Environmentally sensitive area: Forest minister asks MPs from Kerala to intervene
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.