5 March 2026, Thursday

Related news

March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026

മാനസിക രോഗികളെ നേതൃസ്ഥാനത്ത് നിന്ന് നീക്കുന്നില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് ഇ പി ജയരാജന്‍

Janayugom Webdesk
തിരുവനന്തപുരം
September 4, 2023 9:54 am

മുഖ്യമന്ത്രി വായ് മൂടിക്കെട്ടിയ പോത്താണെന്ന് പറഞ്ഞ‌ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ വിദ്വേഷ പരാമര്‍ശത്തോട് പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു പങ്കുണ്ടെന്നും എന്നാല്‍ ആ സംഘടനയുടെ കേരളത്തിലെ കെപിസിസിയുടെ പ്രസിഡന്‍റായി മാനസീകമായി തകരാറുള്ള ഒരാളാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.

മാനസികരോഗികളെ കെപിസസിയുടെ പ്രസിഡന്റാക്കരുതെന്നും കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം ഇക്കാര്യം പരിശോധിച്ച് ഇത്തരത്തിലുള്ള മാനസികരോഗികളെ അവരുടെ നേതൃ സ്ഥാനത്ത് നിന്ന് നീക്കുന്നില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരുപാട് അനുഭവങ്ങള്‍ ഉള്ളൊരു രാഷ്ട്രീയ സംഘടനയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് അതിലൂടെ വളര്‍ന്നുവന്നവരാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു പങ്കുണ്ട്. പക്ഷെ ആ സംഘടനയുടെ കേരളത്തിലെ കെപിസിസി പ്രസിഡന്റായി മാനസികമായി തകരാറുള്ള ഒരാളാണ്.അദ്ദേഹത്തിന് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട്.അതുകൊണ്ട് മാനസിക രോഗികളെ കെപിസിസിയുടെ പ്രസിഡന്റാക്കരുത്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം ഇക്കാര്യം പരിശോധിച്ച് ഇത്തരത്തിലുള്ള മാനസിക രോഗികളെ അവരുടെ നേതൃസ്ഥാനത്ത് നിന്ന് നീക്കുന്നില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കും. അത് കോണ്‍ഗ്രസിന്റെ പതനത്തിന് ഇടയാക്കുമെന്നും ജയരാജന്‍ പറഞ്ഞു

Eng­lish Summary:
EP Jayara­jan said that if men­tal patients are not removed from the lead­er­ship posi­tions, it will be a set­back for the Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.