11 December 2025, Thursday

Related news

December 11, 2025
December 9, 2025
December 9, 2025
December 8, 2025
December 7, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

മനുഷ്യനെ വേദനിപ്പിച്ച് സന്തോഷം കണ്ടെത്തുന്ന പാര്‍ട്ടിയായി ബിജെപി അധപതിച്ചെന്ന് ഇ പി ജയരാജന്‍

Janayugom Webdesk
തിരുവനന്തപുരം
February 16, 2025 2:53 pm

മനുഷ്യനെ വേദനിപ്പിച്ച് ആ വേദനയില്‍ നിന്ന് സന്തോഷം കണ്ടെത്തുന്ന പാര്‍ട്ടിയായി ബിജെപി അധപതിച്ചെന്ന് മുന്‍ എല്‍എഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍ . ഇതിന്റെ ലക്ഷണമാണ് വയനാട് വിഷയത്തിൽ കേന്ദ്രമന്ത്രിമാരിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ദേശീയ ദുരന്ത പട്ടികയിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു വയനാട് ദുരന്തം. എന്നാൽ തീവ്ര ദുരന്തമായി പ്രഖ്യാപിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. ദുരന്തബാധിതരുടെ പുനരധിവാസത്തിന് വലിയ മാസ്റ്റർപ്ലാനാണ് സംസ്ഥാന സർക്കാർ തയ്യാറാക്കിയത്. സഹായത്തിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചു. പ്രധാനമന്ത്രി നേരിൽ വന്ന് ദുരന്ത ഭൂമി സന്ദർശിച്ചതിനാൽ കേന്ദ്രത്തിൽനിന്ന് വലിയ സഹായം ലഭിക്കുമെന്ന് മലയാളികൾ വിശ്വസിച്ചു. 

എന്നാൽ അത്തരത്തിലൊന്നും ലഭിച്ചില്ല. ബജറ്റിലും പ്രത്യേക പാക്കേജൊന്നും അനുവദിച്ചില്ല. എന്നാൽ, ക്രൂരവും പൈശാചികവുമായി സന്തോഷം കണ്ടെത്താനുള്ള ഒരു കാര്യമാണ് കേന്ദ്രം ഇപ്പോൾ ചെയ്തത്. വയനാടിന് 530 കോടി രൂപ വായ്പ അനുവദിക്കാമെന്നാണ് പറയുന്നത്. ഇത് പ്രത്യേക വായ്പയല്ല. കേരളത്തിന്റെ നിക്ഷേപ വായ്പാ പദ്ധതിയിൽനിന്ന് വായ്പയായി അനുവദിക്കാമെന്നാണ് പറയുന്നത്. 45 ദിവസം കൊണ്ട് ഈ പണമെല്ലാം ചെലവാക്കി ഇതിന്റെ കണക്ക് സമർപ്പിച്ചാൽ നിക്ഷേപ പദ്ധതിയിൽനിന്ന് വായ്പ അനുവദിക്കാമെന്നാണ് കേന്ദ്രത്തിന്റെ വാദം. 

ബാലിശമായ ഈ നിലപാട് അം​ഗീകരിക്കാനാകില്ല, അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീർത്തിച്ച് ശശി തരൂർ പറഞ്ഞതിൽ എന്താണ് തെറ്റെന്നും ജയരാജൻ ചോദിച്ചു. വിഷയം വഷളാക്കിയത് കോൺ​ഗ്രസിലെ ചില നേതാക്കളാണെന്നും ശശി തരൂരാണ് ശരിയെന്ന് കോൺ​ഗ്രസിലെ നല്ലൊരു വിഭാ​ഗം പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.