6 January 2025, Monday
KSFE Galaxy Chits Banner 2

Related news

December 25, 2024
November 29, 2024
November 26, 2024
November 16, 2024
November 13, 2024
October 12, 2024
October 9, 2024
September 16, 2024
September 5, 2024
May 22, 2024

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍

Janayugom Webdesk
തിരുവനന്തപുരം
January 8, 2024 1:19 pm

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലില്‍ ഒപ്പിടാതെ, ഗവര്‍ണര്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനെതിരായ പ്രതിഷേധമാണ് ഇടുക്കിയിലേതെന്നും, കൃഷിക്കാരുടെയും ജനങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിനാണ് കഴിയുകയെന്നും ജയരാജന്‍ പറഞ്ഞു. ഗവർണർക്ക് ഇത്തരം കാര്യങ്ങളിൽ പരിഹാരം കാണാൻ കഴിയില്ലെന്ന് പറഞ്ഞ ഇ പി ജയരാജൻ ഗവർണർക്ക് എവിടെ പോകാനും സ്വാതന്ത്ര്യമുണ്ടെന്നും, അതുപോലെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം കർഷകർക്കുമുണ്ടെന്നും കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

Eng­lish summary:
EP Jayara­jan strong­ly crit­i­cized Gov­er­nor Arif Moham­mad Khan

You may also like this video:

YouTube video player

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.