14 November 2024, Thursday
KSFE Galaxy Chits Banner 2

ഇപിഎഫ് ഉയര്‍ന്ന പെന്‍ഷന്‍: കാലാവധി നീട്ടി; മേയ് മൂന്നു വരെ അപേക്ഷ സമര്‍പ്പിക്കാം

Janayugom Webdesk
ന്യൂഡല്‍ഹി
February 27, 2023 11:35 pm

സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള കാലാവധി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 60 ദിവസം കൂടി നീട്ടി. പുതിയ ഉത്തരവു പ്രകാരം ജീവനക്കാര്‍ക്ക് മേയ് മൂന്നു വരെ അപേക്ഷ സമര്‍പ്പിക്കാം.
അതേസമയം ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാനുള്ള ഇപിഎഫ്ഒ വെബ്‌സൈറ്റിലെ ലിങ്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇത് ഉടന്‍ പരിഹരിക്കുമെന്നാണ് ഇപിഎഫ്ഒ വ്യക്തമാക്കുന്നത്. പെന്‍ഷന്‍ കണക്കു കൂട്ടലിനും അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും ഇപിഎഫ്ഒ അവകാശപ്പെട്ടു. സാങ്കേതിക നടപടികള്‍ നീണ്ടതിനാല്‍ മേയ് മൂന്നു വരെ ഓപ്ഷന്‍ നല്‍കാമെന്ന് തൊഴില്‍ മന്ത്രാലയം നിശ്ചയിക്കുകയായിരുന്നു. 

കോടതി വിധി പ്രകാരം ഓപ്ഷന്‍ നല്‍കാനുള്ള സമയം തീരാന്‍ പതിനൊന്ന് ദിവസം മാത്രമുള്ളപ്പോഴാണ് നടപടി ക്രമങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞ ഇരുപതിന് സര്‍ക്കുലര്‍ ഇറക്കിയത്. 2014 സെപ്റ്റംബര്‍‍ ഒന്നിന് സര്‍വീസിലുണ്ടായിരുന്ന ഇപ്പോഴും തുടരുന്നവര്‍ക്കും ആ തീയതിക്കു ശേഷം വിരമിച്ചവര്‍ക്കും സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്ത ഓപ്ഷന്‍ നല്‍കാനാണ് അവസരം. ഉയര്‍ന്ന പിഎഫ്‌ പെന്‍ഷന്‌ അവസരമൊരുക്കണമെന്ന സുപ്രീംകോടതി ഉത്തരവ്‌ വന്ന് മൂന്ന് മാസം അധികൃതര്‍ ഇതിനായുള്ള നടപടികള്‍ തുടങ്ങിയിരുന്നില്ല. ഉത്തരവ് നടപ്പാക്കാന്‍ ഇപിഎഫ്‌ഒ കാലതാമസം വരുത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: EPF High­er Pen­sion: Term Extend­ed; Appli­ca­tions can be sub­mit­ted till May 3

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.