9 December 2025, Tuesday

ഇപിഎഫ് പലിശ 8.25 ശതമാനം

Janayugom Webdesk
ന്യൂഡൽഹി
May 24, 2025 11:17 pm

2025 സാമ്പത്തിക വർഷത്തേക്ക് ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 8.25 ശതമാനമായി സർക്കാർ നിലനിര്‍ത്തി. ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റികളുടെ യോഗ തീരുമാനത്തിന് ധനകാര്യമന്ത്രാലയം അംഗീകാരം നല്‍കി. തൊഴിലുടമ, ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര തൊഴില്‍ മന്ത്രാലയം എന്നിവയിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ആണ് ഓരോ വര്‍ഷത്തെയും പലിശ നിരക്ക് നിശ്ചയിക്കുന്നത്. സമീപ കാലയളവില്‍ ഏറ്റവും കൂടുതല്‍ പലിശ 2018–19 സാമ്പത്തിക വര്‍ഷമാണ് നല്‍കിയത്. 8.65 ശതമാനം. 2019–20 വര്‍ഷത്തില്‍ 8.50 ശതമാനമായും 2021–22ല്‍ 8.10 ശതമാനവും പലിശ വെട്ടിക്കുറച്ചു. 2022–23 ല്‍ നേരിയ വര്‍ധനവോടെ 8.15 ശതമാനമായിരുന്നു പലിശ. പിന്നീട് ഇത് 8.25 ശതമാനമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.