23 January 2026, Friday

ഇപിഎഫ് ജോയിന്റ് ഓപ്ഷൻ ആശയക്കുഴപ്പം തുടരുന്നു

Janayugom Webdesk
കൊച്ചി
March 3, 2023 8:54 pm

ഇപിഎഫ് ജോയിന്റ് ഓപ്ഷൻ നല്‍കുന്നതിലെ ആശയക്കുഴപ്പം തുടരുന്നു. ഓപ്ഷൻ നൽകുന്നതിന് എന്തൊക്കെ സർട്ടിഫിക്കറ്റുകളാണ് തയ്യാറാക്കി വയ്ക്കേണ്ടതെന്ന് കൃത്യമായ നിർദേശം നൽകാത്തത് അപേക്ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. ഇത് സംബന്ധിച്ചു പ്രാദേശിക ഓഫീസുകളിലുള്ളവർക്കും കൃത്യമായ മറുപടി നല്കാൻ കഴിയുന്നില്ല. ഓപ്ഷൻ നൽകുന്ന നടപടിക്രമങ്ങളിലേക്ക് പ്രവേശിച്ച് പകുതിയെത്തുമ്പോഴാണ് സമ്മതപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് 250 കെബിയിൽ താഴെ പിഡിഎഫ് ആക്കി കരുതണമായിരുന്നുവെന്ന് പലരും മനസ്സിലാക്കിയത്. 

ഉയർന്ന ഓപ്ഷൻ നൽകുമ്പോൾ അടയ്ക്കേണ്ട തുകയുടെ കാര്യത്തിലും അവ്യക്തത തുടരുകയാണ്. എസ്എംഎസ് മുഖാന്തരം അറിയിക്കുമെന്ന് നിർദേശം ഉണ്ടായിരുന്നുവെങ്കിലും നടപടി ആരംഭിച്ചിട്ടില്ല. പഴയകാലത്തെ തുകയടക്കം തിരിച്ചടയ്ക്കുമ്പോൾ പലിശ ഏതു രൂപത്തിൽ കണക്കാക്കുമെന്നത് സംബന്ധിച്ച് ജീവനക്കാർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. 

പൂട്ടിപ്പോയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കാര്യത്തിലും ഇപിഎഫ് അധികാരികൾ മൗനം തുടരുന്നു. തൊഴിലാളി ഹയർ ഓപ്ഷൻ നൽകിയശേഷം തൊഴിലുടമ അത് അപ്രൂവ് ചെയ്ത് നൽകേണ്ടതുണ്ട്. എന്നാൽ, പൂട്ടിപ്പോയ സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ അപ്രൂവൽ എങ്ങനെ സാധ്യമാകുമെന്നതും ചോദ്യമായി അവശേഷിക്കുന്നു. വ്യക്തമായ മറുപടി നൽകാൻ ഇപിഎഫ് ഓഫീസിൽ ഹെൽപ് ഡെസ്ക്കും പ്രവർത്തനം ആരംഭിച്ചിട്ടില്ല. 

Eng­lish Summary;EPF joint option con­tin­ues to be confusing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.