22 January 2026, Thursday

കനത്ത ചൂടിനൊപ്പം പകർച്ചവ്യാധികളും പടരുന്നു

സ്വന്തം ലേഖിക
തിരുവനന്തപുരം
March 26, 2024 9:43 pm

കനത്ത ചൂടിനൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധികളും പിടിമുറുക്കുന്നു. മുണ്ടിനീര്, ചിക്കൻപോക്സ് എന്നിവയാണ് പടരുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം പ്രതിദിന കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 23ന് മാത്രം സംസ്ഥാനത്ത് 320 പേര്‍ക്ക് മുണ്ടിനീര് ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 101 ചിക്കൻപോക്സ് കേസുകളും അന്നേ ദിവസം റിപ്പോർട്ട് ചെയ്തു. ഈ മാസം ഇതുവരെ 6,995 പേര്‍ക്ക് മുണ്ടിനീര് ബാധയും 2,027 ചിക്കൻപോക്സും കണ്ടെത്തി. ഈ വർഷം 15,957 പേര്‍ക്ക് മുണ്ടിനീര് ബാധയും 7,506 ചിക്കന്‍പോക്സും ഉണ്ടായതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ വേഗം ചികിത്സ തേടണം. ശിശുക്കൾ, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കൻ പോക്സ് രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും ആരോഗ്യവകുപ്പ്​ നിർ​ദേശിക്കുന്നു.

Eng­lish Summary:Epidemics also spread with extreme heat
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.