19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

വനിതാ, പുരുഷ താരങ്ങള്‍ക്കും ഇനി തുല്യവേതനം; വിവേചനം അവസാനിപ്പിച്ച് ബിസിസിഐ

Janayugom Webdesk
ന്യൂഡല്‍ഹി
October 27, 2022 5:24 pm

ബിസിസിഐ വനിതാ, പുരുഷ താരങ്ങള്‍ക്ക് ഒരേ മാച്ച് ഫീ നല്‍കാന്‍ തീരുമാനിച്ചു. കേന്ദ്ര കരാറിലേര്‍പ്പെട്ട സീനിയര്‍ വനിതാ താരങ്ങള്‍ക്ക് കരാറിലുള്ള പുരുഷ താരങ്ങളുടെ സമാനമായ മാച്ച് ഫീ ഇനിമുതല്‍ നല്‍കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. 

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്‍ പുരുഷ താരങ്ങളേക്കാള്‍ കുറഞ്ഞ മാച്ച് ഫീയാണ് വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്നത്. ടെസ്റ്റില്‍ 15 ലക്ഷം രൂപ, ഏകദിനത്തില്‍ ആറ് ലക്ഷം , ടി20 യില്‍ മൂന്ന് ലക്ഷം എന്നിങ്ങനെയാണ് മാച്ച് ഫീ നല്‍കുക.ഇത് മത്സരത്തിലെ വിവേചനം അവസാനിപ്പിക്കാനുള്ള ആദ്യനടപടിയാണ്. തുല്യവേതനം നല്‍കുന്നതില്‍ വനിതാ താരങ്ങളോട് താന്‍ പ്രതിഞ്ജാബദ്ധനെന്നും, ഇത് നടപ്പാക്കാന്‍ പിന്തുണ നല്‍കിയ ബിസിസിഐക്ക് നന്ദി എന്നും ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.

Eng­lish Sum­ma­ry: Equal pay for male and female play­ers; BCCI to end discrimination
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.