20 January 2025, Monday
KSFE Galaxy Chits Banner 2

എറണാകുളം ജില്ലയിലെ നവകേരള സദസ് ഇന്നും നാളെയും

Janayugom Webdesk
കൊച്ചി
January 1, 2024 9:33 am

എറണാകുളം ജില്ലയിൽ മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയുമായി നടക്കും. ഇന്ന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും നാളെ തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലുമാണ് നവകേരള സദസ്. ഡിസംബർ ഒമ്പതിന് നടത്താൻ നിശ്ചയിച്ചിരുന്ന ഈ മണ്ഡലങ്ങളിലെ പരിപാടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് മാറ്റിവച്ചത്. 

പുതുകേരള നിർമ്മിതിക്കായി ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളിലേക്കെത്തുന്ന നവകേരള സദസ് സംഘടിപ്പിക്കുന്നത്. കേരളത്തിലുടനീളം വൻ പിൻതുണയും ജനസാഗരവുമായിരുന്നു ഓരോ മണ്ഡലങ്ങളിലും നവകേരള സദസിനെ വരവേറ്റത്. 

ഇന്ന് ഉച്ചക്ക് രണ്ടിന് കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. തുടർന്ന് വൈകിട്ട് നാലിന് പിറവം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഗ്രൗണ്ടിലും സദസ് നടക്കും. നാളെ ഉച്ചക്ക് രണ്ടിന് തൃപ്പൂണിത്തുറ മണ്ഡലത്തിലെ നവകേരള സദസ് പുതിയകാവ് ക്ഷേത്രം മൈതാനിയിലും വൈകിട്ട് നാലിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ നവകേരള സദസും നടക്കും.
സദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മുതൽ ജനങ്ങൾക്ക് നിവേദനങ്ങൾ നൽകുവാൻ എല്ലാ മണ്ഡലങ്ങളിലും സൗകര്യം ഉണ്ടായിരിക്കും. സ്ത്രീകൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിക്കും. 

Eng­lish Sum­ma­ry: Ernaku­lam Dis­trict Navak­er­ala Sadas today and tomorrow

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.