24 January 2026, Saturday

Related news

January 14, 2026
December 29, 2025
December 23, 2025
November 15, 2025
November 9, 2025
November 4, 2025
November 1, 2025
October 14, 2025
October 6, 2025
October 4, 2025

എറണാകുളം പറവൂരിലെ കുറുവ സംഘഭീതി; അന്വേഷണത്തിനായി പ്രത്യേക സംഘം

Janayugom Webdesk
തിരുവനന്തപുരം
November 16, 2024 12:00 pm

വടക്കന്‍ പറവൂരില്‍ കുറുവ സംഘമെന്ന് കരുതുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് അന്വേഷിക്കുന്നത്.സംഭവത്തിൽ വടക്കേക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം മോഷണത്തിന് പിന്നിൽ കുറുവസംഘമാണെന്ന് എഫ്ഐആറിൽ പരാമർശമില്ല.

പറവൂർ ഭാഗത്തെ പത്തോളം വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നത്. ബുധനാഴ്ചയാണ് ആലപ്പുഴയ്ക്കു പിന്നാലെ എറണാകുളം ജില്ലയിലും കുറുവ സംഘം മോഷണശ്രമം നടത്തിയതായി സംശയമുണ്ടാക്കിയ സംഭവം ഉണ്ടായത്.വെളുപ്പിന് ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കുറുവ സംഘം മോഷ്ടിക്കാന്‍ വന്നത് അറിയുന്നത്.

ഇവര്‍ വീടിന്‍റെ പിൻ വാതില്‍ തുറക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. രണ്ടിൽ കൂടുതൽ ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നുവെന്നും ഇവരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നു എന്നും വീട്ടുകാർ പറഞ്ഞു. പ്രദേശത്തെ 5 വീടുകളില്‍ മോഷ്ടാക്കാൾ കയറാന്‍ ശ്രമിച്ചതായാണ് വിവരം.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആലപ്പുഴ ജില്ലയിലെ ചേർത്തല, മണ്ണാഞ്ചേരി, മാരാരിക്കുളം മേഖലകളിൽ പത്തിടത്ത് മോഷണം നടത്തിയത് ഇവരാണെന്നാണ് കരുതുന്നത്. മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങളാണ് കുറുവാസംഘത്തിലേക്ക് വിരൽ ചൂണ്ടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.