കേരളത്തിൽ ജനനനിരക്കും പ്രത്യുല്പാദന നിരക്കും കുറയുന്നുവെന്ന് കണക്കുകൾ. 2021ലെ കണക്കനുസരിച്ച് കേരളത്തിൽ ഏറ്റവും കുറവ് ജനനനിരക്കുള്ള ജില്ല ആലപ്പുഴയാണ്. എറണാകുളമാണ് ആലപ്പുഴയ്ക്ക് തൊട്ടുപിന്നിലായുള്ളത്.
2021ലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ജനനനിരക്കിൽ ഏറ്റവും പിറകിലുള്ളത് ആലപ്പുഴയും എറണാകുളവുമാണെന്നുമുള്ള നിഗമനത്തിലെത്തിയിരിക്കുന്നത്. ആലപ്പുഴയിൽ 1000 ആളുകളിൽ വെറും എട്ട് ശതമാനം മാത്രമേ നവജാത ശിശുക്കൾ ഉള്ളൂ. എറണാകുളത്ത് ഇത് 8.45 ശതമാനമാണ്. കേരളത്തിന്റെ ശരാശരി 11.94 ആണ്. 2012 മുതലാണ് ആലപ്പുഴയിൽ ഏറ്റവും കുറഞ്ഞ ജനനനിരക്ക് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്.
2018ൽ എറണാകുളമായിരുന്നു ജനനനിരക്കിൽ ഏറ്റവും പിന്നിൽ. 2012ൽ ജനനനിരക്കിൽ പത്താം സ്ഥാനത്തായിരുന്ന എറണാകുളം ജില്ല പിന്നീട് 2018 ആയപ്പോഴേക്കും 14ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. എറണാകുളം ജില്ലയിൽ 2012ൽ ജനനനിരക്ക് 22.41 ശതമാനമായിരുന്നു. 2021 ആയപ്പോഴേക്കും 18.44 ശതമാനമായി കുറഞ്ഞു. 2018ന് ശേഷം ജില്ല 13ാം സ്ഥാനത്തെത്തി.
ജനനനിരക്ക് കൂടുതലായിരുന്ന മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലും ജനനനിരക്കിൽ ഇടിവ് രേഖപ്പെടുത്തുകയാണുണ്ടായത്. കേരളത്തിലെ മധ്യ, തെക്കൻ മേഖലകളിലെ ഒമ്പത് ജില്ലകളിൽ സംസ്ഥാന ശരാശരിയേക്കാൾ താഴെയാണ് ജനനനിരക്ക്. വടക്കൻ ജില്ലകളെ അപേക്ഷിച്ച് കേരളത്തിന്റെ തെക്ക്, മധ്യ ഭാഗങ്ങൾ കൂടുതൽ വികസിതമാണ്. അതായത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുളള സ്ഥലങ്ങളിൽ ജനനനിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. അതിനാൽ സംസ്ഥാനത്തിന്റെ ജനനിരക്ക് ഇപ്പോൾ താഴോട്ടാണ്. അത് അങ്ങനെ തന്നെ തുടരാനാണ് സാധ്യത.
ഇതിനുപുറമേ കേരളത്തിൽ സ്ത്രീകളുടെ പ്രത്യുല്പാദന നിരക്കും കുറയുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ വേഗത്തിലാണ് കേരളത്തിൽ ഇതിന് കുറവ് സംഭവിക്കുന്നത്. 2021 വരെയാണ് 15–59 വയസ്സുവരെയുള്ള ആളുകളുടെ എണ്ണം കേരളത്തിൽ കൂടുതലുണ്ടായിരുന്ന ഒരു സമയം. സ്വഭാവികമായും ജനനനിരക്ക് കുറയുന്നതോടെ 15–59 വിഭാഗത്തിന്റെ എണ്ണത്തിലും കുറവ് വരുന്നു.
english summary; Estimates show that the birth rate is decreasing in Kerala
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.