22 January 2026, Thursday

Related news

December 18, 2025
December 6, 2025
August 31, 2025
July 28, 2025
July 21, 2025
March 14, 2025
December 17, 2024
December 14, 2024
December 13, 2024
November 25, 2024

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണം: മഹുവ മൊയ്ത്രയോട് ഹാജരാകാൻ എത്തിക്സ് കമ്മിറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
October 26, 2023 4:50 pm

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ടിഎംസി എംപി മഹുവ മൊയ്ത്രയോട് ചൊവ്വാഴ്ച്ച ഹാജരാകാന്‍ എത്തിക്സ് കമ്മിറ്റി നിര്‍ദേശിച്ചു. മഹുവയ്ക്കെതിരായ ആരോപണം ഗുരുതരമാണെന്ന് ബിജെപി എംപി വിനോദ് കുമാര്‍ സോണ്‍കര്‍ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി വിലയിരുത്തി. ബിജെപി എംപി നിഷികാന്ത് ദുബെയും മഹുവയ്ക്കെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ ജയ് ആനന്ദ് ദെഹാദ്റായിയും എത്തിക്സ് കമ്മിറ്റി മുന്‍പാകെ ഇന്ന് മൊഴി നല്‍കി.

മഹുവയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്‍വേര്‍ഡും ദുരുപയോഗം ചെയ്യപ്പെട്ടുവെന്നത് അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ഐടി മന്ത്രാലയത്തിന്റെയും ഇടപെടല്‍ എത്തിക്സ് കമ്മിറ്റി ആവശ്യപ്പെടും.

Eng­lish Sum­ma­ry: Ethics Com­mit­tee of Lok Sab­ha calls TMC MP Mahua Moitra on Octo­ber 31
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.