ചാള്‍സ് വെയ്‌ലണ്‍ ഫൗണ്ടേഷൻ ഏര്‍പ്പെടുത്തിയ 45-ാമത് യുറോപ്യൻ ലേഖന പുരസ്കാരം എഴുത്തുകാരി അരുന്ധതി റോയിക്ക്. 2021 ല്‍ പുറത്തിറക്കിയ ആസാദി എന്ന ലേഖന സമാഹരണത്തിന്റെ ഫ്രഞ്ച് പരിഭാഷയാണ് പുരസ്കാരത്തിന് അര്‍ഹമായത്.
അരുന്ധതി റോയ് ഉപയോഗിച്ചിരിക്കുന്ന ഭാഷ ലോകത്തിന്റെ പ്രതിഫലനമാണെന്നും ഫാസിസത്തെ വിശകലനമ ചെയ്യുന്ന ലേഖനം അതിനെതിരെ പോരാടുന്നതായും ജൂറി വിലയിരുത്തി. നമ്മുടെ എല്ലാം ജീവിതത്തെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും വളരെയേറെപേര്‍ക്ക് ലേഖനം അഭയമാകുമെന്നും ജൂറി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. അരുന്ധതി റോയുടെ രാഷ്ട്രീയ പ്രതിബദ്ധതയേയും ജൂറി അഭിനന്ദിച്ചു.
18 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. സെപ്റ്റംബര്‍ 12ന് സ്വിസ് നഗരമായ ലുസാനില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. സ്വേച്ഛാധിപത്യം വളര്‍ന്നുകൊണ്ടിരിക്കുന്ന ലോകത്ത് സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം വ്യക്തമാക്കുന്ന കൃതിയാണ് ആസാദി.
english summary;European Essay Prize awards lifetime achievement to writer Arundhati Roy
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.