5 January 2026, Monday

Related news

December 31, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025

പേവിഷബാധ വന്നവര്‍ക്ക് ദയാവധം; വാദംകേള്‍ക്കാമെന്ന് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2025 10:37 pm

പേവിഷബാധ അസാധാരണ രോഗാവസ്ഥയായി കണക്കാക്കി രോഗികള്‍ക്ക് അന്തസായി മരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി രണ്ടാഴ‍്ചയ‍്ക്കകം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഇത്തരം അവസ്ഥയിലുള്ളവര്‍ക്ക് ദയാവധം അനുവദിക്കണമെന്ന ആവശ്യം 2019ല്‍ ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെതിരെ രണ്ട് സന്നദ്ധ സംഘടനകളണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ‍്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

2019ല്‍ നല്‍കിയ ഹര്‍ജിയിലെ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് 2020 ജനുവരിയില്‍ കേന്ദ്രസര്‍ക്കാരിനും മറ്റ് കക്ഷികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. രോഗത്തിന്റെ അക്രമാസക്തവും അസാധാരണവുമായ സ്വഭാവവും രോഗം ഭേദമാകാത്തതും 100 ശതമാനം മരണനിരക്ക് ഉള്ളതും കാരണം പേവിഷബാധ പ്രത്യേക വിഭാഗമായി കണ്ട്, കോടതി വിഷയം പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. 

പേവിഷ ബാധിച്ചവര്‍ക്കായി പ്രത്യേക നടപടിക്രമങ്ങള്‍ ഉണ്ടാക്കണമെന്നും അവരെയോ അവരുടെ രക്ഷിതാക്കളെയോ ഡോക‍്ടര്‍മാരുടെ സഹായത്തോടെ നിഷ‍്ക്രിയ ദയാവധം തിരഞ്ഞെടുക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി മരിക്കാനുള്ള അവകാശം 2018 മാര്‍ച്ച് ഒന്‍പതിന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് അംഗീകരിച്ചിരുന്നു. ദയാവധം നിയമവിധേയമാക്കുകയും മാരകരോഗം വന്നവര്‍ക്കും രോഗം ഭേദമാകില്ലെന്ന് ഉറപ്പുള്ളവര്‍ക്കും ഈ മാര്‍ഗം തെരഞ്ഞെടുക്കാന്‍ അനുവദിക്കുകയും ചെയ‍്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.