ആഗോളതലത്തില്‍ ഫുള്‍ ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന കൂടി. കഴിഞ്ഞ വര്‍ഷം 17 ദശലക്ഷത്തിലധികം കാറുകളാണ് നിരത്തിലിറങ്ങിയത്. ഡിസംബറില്‍ തുടര്‍ച്ചയായ നാലാം മാസവും റെക്കോഡ് വില്പന രേഖപ്പെടുത്തി. ഇവി രംഗത്ത് ചൈനയുടെ വളര്‍ച്ച തുടരുകയും യൂറോപ്പ് സ്ഥിരത കൈവരിക്കുകയും ചെയ്തതായി ഗവേഷണ സ്ഥാപനമായ റോ മോഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോത്സാഹന പദ്ധതികളും ആനുകൂല്യങ്ങളും ചൈനയിലെ ഇവി വില്പനയെ മുന്നോട്ടുനയിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ബാറ്ററി-ഇലക്ട്രിക് വിപണിയായി ജര്‍മ്മനിയെ കഴിഞ്ഞ വര്‍ഷം ബ്രിട്ടന്‍ മറികടക്കുകയും ചെയ്തു.
ഡിസംബറില്‍ ചൈനയിലെ വില്പന 36.5 ശതമാനം ഉയര്‍ന്ന് 1.3 ദശലക്ഷമായി, 2024‑ല്‍ മൊത്തം 11 ദശലക്ഷമായി. യുഎസിലും കാനഡയിലും ഡിസംബറില്‍ ഇവി വില്‍പ്പന 8.8 ശതമാനം ഉയര്‍ന്ന് 0.19 ദശലക്ഷമായി ഉയര്‍ന്നു. യൂറോപ്പില്‍ 2023ലെ ഡിസംബറിനെ അപേക്ഷിച്ച് 2024‑ല്‍ 0.7 ശതമാനം വര്‍ധനിച്ച് 0.31 ദശലക്ഷമായി ഉയര്‍ന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഡിസംബറിലെ വില്‍പ്പന 26.4 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.