5 March 2026, Thursday

Related news

February 26, 2026
February 25, 2026
February 25, 2026
February 21, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 14, 2026
February 13, 2026

വനമേഖലകളിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കൽ; അസം സർക്കാരിന്റെ നയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം

Janayugom Webdesk
ന്യൂഡല്‍ഹി
February 11, 2026 5:00 pm

അസമിലെ സംരക്ഷിത വനമേഖലകളിൽ നിന്നുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നയത്തിന് സുപ്രീം കോടതി അനുമതി നല്‍കി. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വനങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, എ ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വനഭൂമി തിരിച്ചുപിടിക്കുന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്നും എന്നാൽ ഇത് നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ നടപ്പിലാക്കാവൂ എന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ വനമേഖലയുടെ 20 ശതമാനത്തോളം വരുന്ന 3.6 ലക്ഷം ഹെക്ടർ ഭൂമി നിലവിൽ കൈയേറ്റത്തിന് കീഴിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

ദോയാങ് ഉൾപ്പെടെയുള്ള സംരക്ഷിത വനമേഖലകളിൽ താമസിക്കുന്നവർ തങ്ങളെ ഒഴിപ്പിക്കുന്നതിനെതിരെ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഈ വിധി. എഴുപതിലേറെ വർഷങ്ങളായി തങ്ങൾ ഇവിടെ താമസിക്കുന്നുണ്ടെന്നും ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ കൈവശമുണ്ടെന്നും ഗ്രാമവാസികൾ വാദിച്ചെങ്കിലും, 1887 മുതൽ ഈ ഭൂമി സംരക്ഷിത വനമായി വിജ്ഞാപനം ചെയ്തതാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഒഴിപ്പിക്കൽ നടപടികൾക്കായി ജില്ലാ കളക്ടർ അധ്യക്ഷനായ പ്രത്യേക സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. കൈയേറ്റക്കാർക്ക് രേഖകൾ ഹാജരാക്കാൻ അവസരം നൽകണമെന്നും, ഒഴിപ്പിക്കലിന് മുന്നോടിയായി വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും 15 ദിവസത്തെ നോട്ടീസ് നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഈ വിധിയെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചരിത്രപരമായ വിജയമെന്ന് വിശേഷിപ്പിച്ചു. കോടതി ഉത്തരവോടെ ഒഴിപ്പിക്കൽ നടപടികളിലെ നിയമപരമായ തടസ്സങ്ങൾ നീങ്ങിയെന്നും വനം വകുപ്പിന് ഇനി സുഗമമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം ഗുവാഹത്തിയിൽ പറഞ്ഞു. വനം അവകാശ നിയമം അനുസരിച്ച് അർഹതയുള്ളവർക്ക് മതിയായ പരിരക്ഷ ഉറപ്പാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കോടതിയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം അന്തിമ ഉത്തരവ് വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാനും അപ്പീൽ നൽകിയവർക്ക് 15 ദിവസത്തെ സാവകാശം നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.