
തീപ്പൊള്ളലേറ്റത് ഭേദമായാലും, വാക്കുകള്‍കൊണ്ടുള്ള മുറവുണങ്ങില്ലെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗം നമ്മളെ എവിടേക്കും നയിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സാമൂഹികമാധ്യമ ഇൻഫ്ളുവൻസർ ശർമിഷ്ഠാ പാനോളിക്കെതിരേ പരാതി നൽകിയ വജാഹത്ത് ഖാന്റെ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് കെവി വിശ്വനാഥന്റെ പരാമർശം.
കലാപാഹ്വാനം എല്ലായ്‌പ്പോഴും നേരിട്ടാകണമെന്നില്ല. വാക്കുകളിലൂടെയും അതുണ്ടാകാം. വജാഹത്ത് ഖാൻ നടത്തിയ പരാമർശങ്ങൾ പരിശോധിച്ച ബെഞ്ച്, ഇതിനൊന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സംരക്ഷണമുണ്ടാവില്ലെന്ന് വ്യക്തമാക്കി. വിദ്വേഷപ്രസംഗത്തിന് തനിക്കെതിരേ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ ഒന്നിപ്പിക്കണമെന്ന ഖാന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു.പശ്ചിമബംഗാളിൽ ഫയൽചെയ്ത കേസിൽ ഖാൻ ഇപ്പോൾ കസ്റ്റഡിയിലാണ്.
മറ്റുസംസ്ഥാനങ്ങളിലെ കേസുകളിൽ ഖാനെ അറസ്റ്റുചെയ്യുന്നത് കോടതി താത്കാലികമായി തടഞ്ഞു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷപരാമർശം നടത്തിയതിന് ശർമിഷ്ഠയെ ബംഗാൾ പോലീസ് അറസ്റ്റുചെയ്തിരുന്നു. ശർമിഷ്ഠയ്ക്ക് പിന്നീട് ജാമ്യംലഭിച്ചു. വജാഹത്ത് ഖാനായിരുന്നു ശർമിഷ്ഠയ്ക്കെതിരേ മുഖ്യ പരാതിക്കാരൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.