ഉക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയെ റഷ്യ വധിച്ചാലും ഭരണത്തുടർച്ച ഉറപ്പാക്കാൻ ഉക്രെയ്നിൽ കൃത്യമായ പദ്ധതി തയാറാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. മാധ്യമപ്രവർത്തക മാർഗരറ്റ് ബ്രണ്ണന്റെ ഫേസ് ദ് നേഷൻ എന്ന ടെലിവിഷൻ പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.താൻ ഒരു ദിവസം ഉക്രെയ്നിൽ ഉണ്ടായിരുന്നുവെന്നും ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിശദാംശങ്ങൾ എല്ലാം ഇപ്പോൾ പറയാനാവില്ല. എങ്കിലും റഷ്യ സെലൻസ്കിയെ വധിച്ചാലും ഉക്രെയ്ൻ അത്ര പെട്ടെന്ന് അനാഥമാകുമെന്നു കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. 12 ദിവസം മുന്‍പ് റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇതുവരെ മൂന്നു വധശ്രമങ്ങളെ സെലൻസ്കി അതിജീവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
english summary; Even if Selensky is killed, there is a definite plan in Ukraine: Antony Blinken
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.