6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 22, 2024
June 10, 2024
June 3, 2024
May 3, 2024
May 1, 2024
April 17, 2024
April 15, 2024
April 3, 2024
April 3, 2024

പ്രതിസന്ധികൾ ഉണ്ടായാലും സമസ്തയിൽ അടിയുറച്ച് നിൽക്കണം; ലീ​ഗിനെതിരെ സംസാരിച്ച മദ്രസ അധ്യാപകനെ പിരിച്ചുവിട്ടതിൽ ജിഫ്രി തങ്ങൾ

Janayugom Webdesk
തിരുവനന്തപുരം 
May 3, 2024 11:18 am

മുസ്ലീം ലീഗിനെതിരെ സംസാരിച്ച മദ്രസ അധ്യാപകനെ പുറത്താക്കിയ സംഭവത്തില്‍ പ്രതികണവുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.സമസ്തയില്‍ അടിയുറച്ച് നില്‍ക്കണമെന്ന് ജിഫ്രിതങ്ങള്‍ പ്രവര്‍ത്തകരോട് പറഞ്ഞു.പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകും. ജോലിയില്‍ നിന്ന് പിരിച്ച് വിട്ടാലും ആദര്‍ശം കൈവിടരുതെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. 

സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കംസിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. കൂടിക്കാഴ്ച്ചയിൽ തെറ്റില്ലെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കി.

നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവാണെന്നും അതില്‍ തെറ്റില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ജയരാജന്‍ പലയിടത്തും കൂടിക്കാഴ്ച്ച നടത്തുന്നില്ലേ. നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവാണ്. മതസൗഹാര്‍ദം പോലെ മനുഷ്യരുടെ സ്വഭാവവും അതാണല്ലോ ജിഫ്രിതങ്ങള്‍ പ്രതികരിച്ചു 

Eng­lish Summary:
Even if there are crises, you should stand firm­ly; Geof­frey Than­gal is respon­si­ble for the dis­missal of the madrasa teacher who spoke against the league

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.