11 January 2026, Sunday

Related news

January 11, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026
January 9, 2026
January 8, 2026
January 8, 2026

രാഷ്ട്രീയ ഭിന്നതയുണ്ടെങ്കിലും നാടിന് വേണ്ടിയുള്ള കാര്യങ്ങള്‍ മുടക്കരുത്; മുഖ്യമന്ത്രി

Janayugom Webdesk
കാസര്‍കോഡ്
November 18, 2023 7:23 pm

2016 ന് മുമ്പ് അധികാരത്തില്‍ വന്ന സര്‍ക്കാരാണ് ഇവിടെ തുടര്‍ന്നിരുന്നതെങ്കില്‍ സംസ്ഥാനത്ത് ഈ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണം ജനം കേരളത്തിന് സമ്മാനിച്ചത് അതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന് രാഷ്ട്രീയമായ ഭിന്നത ആ സര്‍ക്കാരിനോടുണ്ടാകാം. ബിജെപിക്കും അസഹിഷ്ണുതയുണ്ടാകാം. എന്നാല്‍ നാടിനുവേണ്ടി സര്‍ക്കാര്‍ ഒരു കാര്യം ചെയ്യുമ്പോള്‍ ഇപ്പോഴിത് വേണ്ട എന്ന നിലപാട് എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം പൈവളിഗെയില്‍ നവകേരള സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പാതാ വികസനം നടപ്പില്ലെന്ന് വിശ്വസിച്ചിരുന്നവരുടെ വിശ്വാസം മാറിയെന്നും സമയബന്ധിതമായി ദേശീയ പാത വികസനം പൂര്‍ത്തിയാകും എന്ന വിശ്വാസമുള്ളവരാണിപ്പോഴവരെന്നും തീര്‍ത്തും ഒരു സര്‍ക്കാര്‍ പരിപാടിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയാണ് സ്വാഗതം പറഞ്ഞത്. യുഡിഎഫ് നേതൃത്വത്തിന് ഈ പരിപാടിയില്‍ സഹകരിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധമാണ്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി കാണാന്‍ പറ്റുന്നതല്ല അത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണ് എന്ന തിരിച്ചറിവ് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ജനങ്ങള്‍ക്കുണ്ടെന്നുള്ളതാണ് ഈ മഹാജനപങ്കാളിത്തം വ്യക്തമാക്കുന്നത്. ഇതിനെയെല്ലാം ഇകഴ്ത്താം. വിവാദമാക്കാം എന്നതിലാണ് ശ്രമം നടന്നത്. അതിന് നേതൃത്വം കൊടുത്തവര്‍ ഈ പരിപാടി സ്ഥലത്തില്ല. 

എന്നാല്‍ പ്രചാരണം കൊടുത്തതിന് പങ്കാളിത്തം വഹിച്ചവര്‍ ഈ പരിപാടിയിലുണ്ട്. ബസിന്റെ ആഡംബരത്തെ കുറിച്ചാണ് അതിലൊന്ന്.ഞങ്ങളും ഈ ബസില്‍ ആദ്യമായാണ് കാസര്‍കോഡ് ഗസ്റ്റ് ഹൗസില്‍ നിന്ന് കയറിയത്. എന്നാല്‍ ആഡംബരം എന്താണെന്ന് മനസിലായില്ലെന്നും. ഈ പരിപാടിക്ക് ശേഷം ഇവിടുന്ന് അതേ ബസില്‍ കയറിയാണ് കാസര്‍കോട്ടേക്ക് പോവുക. ഇവിടുത്തെ മാധ്യമപ്രവര്‍ത്തകരോട് ഒരഭ്യര്‍ഥനയുള്ളത്, നിങ്ങളും ഈ ബസില്‍ ഒന്ന് കയറണം. നിങ്ങള്‍ക്കവിടെ വന്ന് ഇതിന്റെ അകമാകെ ഒന്ന് പരിശോധിച്ച് ആര്‍ഭാടം എന്തെന്ന് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: Even if there is a polit­i­cal dif­fer­ence, do not stop the things for the coun­try; Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.