22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026

മരിച്ച ഒന്നരവയസുകാരന്റെ മൃതദേഹംപോലും അച്ഛനുവേണ്ട: സംസ്കാരം നടത്താന്‍ തയ്യാറെന്ന് പൊലീസ്

Janayugom Webdesk
കൊച്ചി
December 14, 2023 12:06 pm

ഒരാഴ്ചമുമ്പ് കൊച്ചി എളമക്കരയില്‍ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ സംസ്കാരം നടത്താന്‍ തീരുമാനിച്ച് പൊലീസ്. 

നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംസ്കാരം നാളെയല്ലെങ്കില്‍ മറ്റന്നാളായി നടത്തിയേക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. 

കുട്ടിയുടെ മാതാവും ഷാനിസും തമ്മിൽ അടുപ്പത്തിലായിരുന്നു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടറാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മാതാവും സുഹൃത്തും അറസ്റ്റിലായത്. 

Eng­lish Sum­ma­ry: Even the dead body of one-and-a-half-year-old boy does not belong to his father: Police say they are ready to cre­mate him

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.