7 January 2026, Wednesday

Related news

January 2, 2026
December 30, 2025
December 23, 2025
December 22, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 12, 2025

എവർഗ്രീൻ സ്റ്റാർ” റഹ്മാനും സംഘവും ബാഡ് ബോയ്സിന്റെ ഓഡിയോ ലോഞ്ചിങ്ങിന് ഇന്ന് കോഴിക്കോട്

Janayugom Webdesk
September 1, 2024 3:44 pm

വർഗ്രീൻ സ്റ്റാർ” റഹ്മാനും ഒമർ ലുലു സംവിധാനം ചെയ്ത ഓണം വിരുന്നായ ബാഡ് ബോയിസ്  എന്ന സിനിമയിലെ മറ്റ് അഭിനേതാക്കളും ഇന്ന് കോഴിക്കോട്ട് എത്തുന്നു. ചിത്രത്തിൻ്റെ റിലീസിന് മുന്നോടിയായി ഇന്ന് ഞായറാഴ്ച ഹൈ ലൈറ്റ് മാളിൽ നടക്കുന്ന ഓഡിയോ ലോഞ്ചിൽ റഹ്മാനെ കൂടാതെ താര നിശക്ക് സമാനമായ ചടങ്ങിൽ ബാബു ആൻ്റണി, ഷീലു എബ്രഹാം , ബിബിൻ ജോർജ്ജ്, ആൻസൻ പോൾ , സെന്തിൽ കൃഷ്ണ, രമേഷ് പിഷാരടി, ടിനി ടോം, ആരാധ്യാ ആൻ തുടങ്ങിയ ഒട്ടേറെ താരങ്ങൾ പങ്കെടുക്കും.

ഒമർ ലുലു കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ്. വില്യംസ് ഫ്രാൻസിസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ആബാലവൃദ്ധം സിനിമാ പ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിലുള്ള നർമ്മവും സാഹസികതയും ഇഴ പിന്നിയ മാസ് എൻ്റർടൈനറായ ’ ബാഡ് ബോയ്സ് ’ നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ്. ഈ ഫോർ എൻ്റർടൈൻമെൻ്റസ് ഓണത്തിന് ചിത്രം റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.