25 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 23, 2025
February 22, 2025
February 20, 2025
February 16, 2025
February 15, 2025
February 14, 2025
February 7, 2025
February 3, 2025
February 2, 2025
January 17, 2025

ഇന്ത്യ സഖ്യത്തിന്റെ വിജയത്തിൽ ഓരോ കമ്മ്യൂണിസ്റ്റുകാരനും അഭിമാനിക്കാം: ബിനോയ് വിശ്വം

Janayugom Webdesk
മട്ടന്നൂർ
July 28, 2024 10:12 pm

ഇന്ത്യ സഖ്യത്തിന്റെ വിജയത്തിൽ ഓരോ കമ്മ്യൂണിസ്റ്റുകാരനും അഭിമാനിക്കാൻ അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . സിപിഐ നേതാക്കളായിരുന്ന എൻ ഇ ബാലറാം, പി പി മുകുന്ദൻ എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യ ശത്രുവിനെ എതിരിടാൻ യോജിച്ച നീക്കം വേണമെന്ന് 2015ൽ സി പി ഐ ആണ് നിർദേശം മുന്നോട്ടു വെച്ചത്. ആർ എസ് എസ് അജണ്ടയുള്ള ബി ജെ പി ഭരണത്തെ നേരിടാൻ യോജിക്കാവുന്ന എല്ലാവരെയും കൂട്ടിയിണക്കി വിശാലമായ വേദി വേണമെന്ന് സിപിഐ ആണ് ആദ്യം ആവശ്യം ഉന്നയിച്ചത്. ഹിറ്റ്ലറെ തോല്പിക്കാൻ അമേരിക്കയുമായി സഖ്യം ഉണ്ടാക്കാമെന്ന സോവിയറ്റ് യൂണിയന്റെ നിലപാട് പോലെ തന്നെയായിരുന്നു ഇതും. ഇപ്പോൾ ഇന്ത്യ സഖ്യം വലിയ നേട്ടം കൈവരിച്ചതിൽ ഓരോ സിപിഐക്കാരനും അഭിമാനിക്കാം. 

തെരഞ്ഞെടുപ്പിൽ പരാജയം ഉണ്ടായപ്പോൾ നാം ക്ഷീണിച്ചു പോയെന്നു പറയുന്നവരുണ്ട്. പരാജയത്തെ അംഗീകരിക്കുകയാണ് വേണ്ടത്. കണക്കുകൾ നിരത്തി ന്യായം പറഞ്ഞു കൊണ്ട് പരാജയത്തെ മറി കടക്കാൻ ശ്രമിക്കുന്ന രീതി നമ്മുടെ മാർഗമല്ല. അത് കമ്മ്യൂണിസ്റ്റ് രീതിയല്ല. ഇടതുപക്ഷ മാർഗ്ഗവുമല്ല. പരാജയത്തെ ഏറ്റു പറയുന്നത് തിരുത്തി മുന്നോട്ട് പോകാനാണ്. ജനങ്ങളുമായുള്ള പഴയ ബന്ധം ഇപ്പോൾ ഉണ്ടോ എന്നു പാർട്ടിക്കാർ പരിശോധിക്കണം. ജനങ്ങളിൽ നിന്നുള്ള അകൽച്ച മാറ്റണം. ജനങ്ങളുമായുള്ള നല്ല ബന്ധം പുനസ്ഥാപിക്കുകയാണ് വേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.
എൻ ഇ ബാലറാം ട്രസ്റ്റ് ചെയർമാൻ സി എൻ ചന്ദ്രൻ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ്കുമാർ എം പി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി പി മുരളി, സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ എന്നിവർ സംസാരിച്ചു. 

Eng­lish Sum­ma­ry: Every com­mu­nist can be proud of the vic­to­ry of the India alliance: Binoy Vishwam

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.