22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

കേരളത്തില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ധാന്യ ലഭ്യത ഉറപ്പാക്കും: മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
കൊരട്ടി
July 31, 2023 11:34 am

കേരളത്തില്‍ താമസിക്കുന്ന എതൊരാള്‍ക്കും വിശപ്പ് അകറ്റാനുള്ള ധാന്യ ലഭ്യത ഉറപ്പാക്കുമെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. വിശപ്പ് രഹിത സന്ദേശം നല്‍കി കൊരട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പാഥേയത്തിന്റെ ആയിരം നിറവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പങ്കാളിത്തത്തോടെ എല്ലാവിധ സമൂഹത്തെയും ഏകോപിപ്പിച്ച് പാഥേയം നടത്തുന്ന പ്രവര്‍ത്തനം സംസ്ഥാനത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. 

സനിഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, കൊരട്ടി പള്ളി വികാരി ഫാ. ജോസ് ഇടശ്ശേരി, കൊരട്ടി മഹല്ല് ഇമാം ഖാലിദ് ലത്വിഫി, ഗ്രാമ പഞ്ചായത്തംഗങ്ങളായ കുമാരി ബാലന്‍, ഗ്രസി സ്‌ക്കറിയ, ജെയ്‌നി ജോഷി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ പി തോമസ്, പാഥേയം പ്രതിനിധികളായ എസ്എച്ച്ഒ ബി കെ അരുണ്‍, കെ സി ഷൈജു, സുന്ദരന്‍ പനംങ്കുട്ടത്തില്‍, ജെയ്‌സണ്‍ വെളിയത്ത്, രാജന്‍ തോമസ്, ജോസഫ് വര്‍ഗീസ്, സജി ജോര്‍ജ്, വി കെ ബാബു, ജോര്‍ജ് വി ഐനിക്കല്‍, എം കെ സുഭാഷ്, രമേഷ് കുഴിക്കാട്ടില്‍, കെ കെ രാമന്‍ക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ആയിരം നിറവിന്റെ ഭാഗമായി വഴിച്ചാല്‍ ശ്രദ്ധ വയോജന ക്ലബ്ബ് അംഗങ്ങള്‍ പാഥേയത്തിലെത്തിയവര്‍ക്ക് ഔഷധക്കഞ്ഞി വിതരണം ചെയ്തു.

Eng­lish Sum­ma­ry; Every­one liv­ing in Ker­ala will be assured of grain avail­abil­i­ty: Min­is­ter GR Anil

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.