19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 15, 2024
December 13, 2024
December 10, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024

വന്യമൃഗശല്യങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ എല്ലാവരും ഒരേ മനസോടെ നീങ്ങണമെന്ന് ബിനോയ് വിശ്വം

Janayugom Webdesk
വയനാട്
February 24, 2024 3:08 pm

വയനാട് ജില്ലയിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഷ്ട്രിയ ലാഭത്തിന് വേണ്ടി ആരും ഉപയോഗിക്കരുതെന്നും, അതിനായുള്ള ശ്രമങ്ങള്‍ നടത്തരുതെന്നും, എല്ലാവരും ഒരേ മനസോടെ നീങ്ങേണ്ട സമയമാണിതെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി പറഞ്ഞു. കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെയും, പാക്കത്തെ പോളിന്റെയും വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിൽ വന്യ ജീവികളുടെ അക്രമത്തെ തുടർന്ന് ജിവനുകൾ പൊലിഞ്ഞിരുന്നു.

ഇതിനെ തുടർന്ന് പുൽപ്പള്ളിയിൽ പൊലിസ് കേസ് എടുത്തിരിന്നു. ഇത്തരം പൊതു വിഷയത്തിൽ ജനവികാരം മാനിക്കാൻ എല്ലവരും തയ്യറാകണം, മനുഷ്യ ജീവനാണ് ഏറ്റവും വലുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ പരിമിധിയിൽ നിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും കുടുതൽ നഷ്ടപരിഹാരം ലഭ്യക്കുന്നതിന് കേന്ദ്രം കുടുതൽ ഫണ്ട് ലഭ്യമാക്കണമെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഇത്തരം പൊതു വിഷയങ്ങളിൽ കേന്ദ്രമായലും പ്രതിപക്ഷമായലും രാഷ്ട്രിയം നേക്കരുതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, എക്സിക്യൂട്ടിവ് അംഗം വി കെ ശശിധരൻ, മണ്ഡലം സെക്രട്ടറി ശോഭരാജൻ, സി ജെ ചക്കോച്ചൻ, സി.ജെ അബ്രാഹം എന്നിവവരും അദ്ദേഹത്തിനോടൊപ്പം വീടുകള്‍ സന്ദര്‍ശിക്കാനുണ്ടായിരുന്നു.

Eng­lish Summary:everyone should act with one mind in the face of increas­ing wildlife problems:binoyvishwam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.