23 January 2026, Friday

വിശ്വഭാരതിയുടെ കുടിയൊഴിപ്പിക്കല്‍; അമര്‍ത്യ സെന്നിന് പിന്തുണയുമായി പൗരപ്രമുഖര്‍ തെരുവില്‍

Janayugom Webdesk
കൊല്‍ക്കത്ത
May 6, 2023 9:27 pm

നൊബേൽ സമ്മാന ജേതാവ് അമർത്യ സെന്നിന് വിശ്വഭാരതി സർവകലാശാല നൽകിയ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ നിരവധി അക്കാദമിക് വിദഗ്‌ധരും സിവിൽ സൊസൈറ്റി അംഗങ്ങളും പ്രതിഷേധവുമായി ശാന്തിനികേതനിലെ തെരുവില്‍.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷ്, ചിത്രകാരൻ ശുഭപ്രശ്ന, ജോഗൻ ചൗധരി, ഗായകൻ മുൻ എംപി കബീർ സുമൻ എന്നിവരും മറ്റ് പ്രമുഖ അക്കാദമിക് വിദഗ്‌ധരും ശാന്തിനികേതനിലെ അമർത്യ സെന്നിന്റെ വീടായ പ്രതിചിക്കിന് മുന്നിൽ ധർണ നടത്തി. തൃണമൂൽ കോൺഗ്രസ് മന്ത്രിമാരടക്കമുള്ള നേതാക്കളും സെന്നിന്റെ വീടിന് മുന്നില്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
നേരത്തെ കീഴ്‌ക്കോടതി ഉത്തരവിടുന്നതുവരെ വിശ്വഭാരതി സർവകലാശാലയുടെ ഒഴിപ്പിക്കൽ നോട്ടീസ് സ്‌റ്റേ ചെയ്‌തതിനാൽ അമർത്യ സെന്നിന് കൊൽക്കത്ത ഹൈക്കോടതി താൽക്കാലിക ആശ്വാസം നൽകിയിരുന്നു. കേസില്‍ 10ന് കീഴ്‌ക്കോടതിയിൽ വാദം കേൾക്കും.
അമർത്യ സെന്നിന്റെ ശാന്തിനികേതനിലെ വസതിയുൾപ്പെടുന്ന ഭൂമി മെയ് 6നകം ഒഴിയണമെന്നായിരുന്നു സര്‍വകലാശാലയുടെ ഒഴിപ്പിക്കല്‍ നോട്ടീസ്. ഈ ഭൂമി സെൻ അനധികൃതമായി കൈവശപ്പെടുത്തിയതാണെന്നും ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അദ്ദേഹത്തെ പുറത്താക്കുമെന്നും സർവകലാശാല മുന്നറിയിപ്പ് നൽകിയിരുന്നു.

eng­lish summary;Locals stage protest in San­ti­nike­tan against Amartya Sen’s evic­tion notice
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.