ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇടുക്കി പൂപ്പാറ, പന്നിയാര്‍ പുഴയിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ആണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തുന്നത്.
കഴിഞ്ഞമാസം പതിനേഴാം തീയതിയാണ് കേരള ഹൈക്കോടതി ആറാഴ്ചക്കുള്ളില്‍ പൂപ്പാറയിലെ കയ്യേറ്റങ്ങള്‍ എന്തുവിലകൊടുത്തും ഒഴിപ്പിക്കണമെന്ന് വിധി പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ നടപടി. കടകള്‍ പൂട്ടി ഇന്നുതന്നെ സീല്‍ ചെയ്യുമെന്നും കടകളിലെ വസ്തുവകകള്‍ എടുത്തു മാറ്റാനുള്ള സാവകാശം നല്‍കുമെന്നും വീടുകള്‍ തത്ക്കാലത്തേക്ക് ഒഴിപ്പിക്കില്ല എന്നും സബ് കളക്ടര്‍ പറഞ്ഞു.
ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യൂ സംഘം എത്തുമെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സംഘടിച്ചിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഈ നടപടികള്‍ എന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. റവന്യൂ വകുപ്പിന്റെ നടപടികള്‍ തുടരുകയാണ്.
English Summary: eviction process of land encroachment in idukki pooppara
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.