16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 7, 2025
March 19, 2025
March 17, 2025
March 1, 2025
February 20, 2025
February 15, 2025
February 11, 2025
January 19, 2025
January 18, 2025

ദിലീപിനെതിരെയുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി: ബാലചന്ദ്രകുമാര്‍

Janayugom Webdesk
കൊച്ചി
January 11, 2022 5:16 pm

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ പദ്ധതിയിട്ട സംഭവത്തിലും നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് തെളിവുകള്‍ കൈമാറി. ബാ​ല​ച​ന്ദ്ര​കു​മാ​റിനെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ഫോണ്‍ റിക്കോര്‍ഡുകള്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍ സംവിധായകന്‍ അന്വേഷണ സംഘത്തിന് സംവിധായകന്‍ കൈമാറി. അതേസമയം ശബ്ദരേഖ ദിലീപിന്റെതല്ലെന്ന് അദ്ദേഹം പോലും നിഷേധിച്ചിട്ടില്ല. 

സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പൊ​ലീ​സു​മാ​യി ചേ​ർ​ന്ന് താന്‍ ഗു​ഢാ​ലോ​ച​ന ന​ട​ത്തു​ന്നു​വെ​ന്ന ആരോപണം തെറ്റാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ മുന്‍പ് കണ്ടിട്ടുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. ദിലീപ് കേ​സ് അ​ന്വേ​ഷി​ച്ച പോ​ലീ​സു​കാ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്രമിച്ചിരുന്നതായി വിവരം ഉണ്ട്. പല സ്ഥലങ്ങളിലും ഇക്കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജീ​വ​ഭ​യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് മു​ൻ​പ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കാ​തി​രു​ന്ന​തെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ർ വെളിപ്പെടുത്തി.

ENGLISH SUMMARY:Evidence against Dileep hand­ed over to Crime Branch: Balachandrakumar
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.