12 February 2026, Thursday

Related news

February 12, 2026
February 2, 2026
January 5, 2026
January 3, 2026
December 28, 2025
December 16, 2025
December 15, 2025
September 8, 2025
July 8, 2025
May 29, 2025

തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്റണി രാജുവിന്റെ അപ്പീലിൽ വിധി തിങ്കളാഴ്ച

Janayugom Webdesk
തിരുവനന്തപുരം
February 12, 2026 4:48 pm

തൊണ്ടിമുതൽ തിരിമറിക്കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രിയും ആന്റണി രാജു നൽകിയ അപ്പീലിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. ഇന്ന് കേസ് പരിഗണിച്ചുവെങ്കിലും വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചത്. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ നിയമസഭാ അംഗത്വവും റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ, തന്റെ വാദങ്ങൾ വേണ്ടവിധം കേൾക്കാതെയാണ് ശിക്ഷ വിധിച്ചതെന്നും കേസിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന പ്രതികളെക്കുറിച്ചുള്ള വസ്തുതകൾ കോടതി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആന്റണി രാജു സെഷൻസ് കോടതിയെ സമീപിച്ചത്. അപ്പീൽ പരിഗണിച്ച കോടതി ശിക്ഷാ വിധി അന്തിമ വിധി വരുന്നത് വരെ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar