ഇലക്ട്രോണിക്സ് വോട്ടിങ് മെഷിന്‍-വിവിപാറ്റ് സംവിധാനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാത്ത തെരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിവരാവാകാശ കമ്മിഷന്‍ (സിഐസി). നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ വിവരാവകാശ കമ്മിഷന്‍, തെരഞ്ഞെടുപ്പ് കമ്മിഷന്റേത് കടുത്ത നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
ഇവിഎം, വിവി പാറ്റ് എന്നിവയുടെ വിശ്വാസ്യത സംബന്ധിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ജി ദേവസഹായം സമര്‍പ്പിച്ച അപേക്ഷയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരം നല്‍കാതെ ഒളിച്ചുകളിച്ചത്. വിഷയത്തില്‍ കമ്മിഷന്‍ രേഖാമൂലമുള്ള മറുപടി നല്‍കണമെന്ന് സിഐസി ആവശ്യപ്പെട്ടു.
2022 മേയ് മാസം ദേവസഹായം നല്‍കിയ അപേക്ഷയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ മറുപടി നല്‍കിയില്ല. കമ്മിഷന്‍ യോഗം ചേര്‍ന്നശേഷം മറുപടി നല്‍കുമെന്ന് അപേക്ഷനെ അറിയിച്ചുവെങ്കിലും രണ്ടുവര്‍ഷമായിട്ടും മറുപടി കിട്ടിയിയില്ലെന്ന് ദേവസഹായം പറഞ്ഞു. തുടര്‍ന്നാണ് അപ്പീല്‍ അധികാരിയായ കേന്ദ്ര കമ്മിഷനെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷനെ വിവരാവകാശ കമ്മിഷന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചെന്ന് ദേവസഹായം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇവിഎം, വിവിപാറ്റ് സംവിധാനത്തെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കുന്നതിന് പകരം കൃത്യമായ വിവരം ലഭ്യമാക്കാത്ത തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് സംശയാദസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: EVM information denied: Central RTI Commission against Election Commission
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.