22 January 2026, Thursday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

കെപിസിസിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മുന്‍ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എ വി ഗോപിനാഥും നവകേരളസദസ്സില്‍

Janayugom Webdesk
തിരുവനന്തപുരം
December 2, 2023 10:47 am

യുഡിഎഫിന്‍റെയും, കെപിസിസിയുടേയും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസിന്‍റെയും, മുസ്ലീംലീഗിന്‍റെയും നേതാക്കള്‍ ഉള്‍പ്പെടെ നവകേരള സദസില്‍ എത്തുകയാണ്. മലപ്പുറത്തു ലീഗിന്‍റെ കോട്ടകളില്‍നിന്നുംപോലും ജസനസഞ്ചയങ്ങളാണ് നവകേരളസദസില്‍ പങ്കെടുക്കാനെത്തിയത്. കെപിസിസി നിർദേശം മറികടന്ന്‌ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റ്‌ എ വി ഗോപിനാഥ്‌ നവകേരള സദസ്സിൽ എത്തിയത് പ്രഭാതയോഗത്തിലാണ്‌ ഗോപിനാഥ്‌ പങ്കെടുക്കുന്നത്‌.

മന്ത്രിമാരായ എം ബി രാജേഷും വി ശിവൻകുട്ടിയും ചേർന്ന്‌ ഗോപിനാഥിനെ സ്വീകരിച്ചു.നേരത്തെ കെപിസിസി നിര്‍ദേശം മറികടന്ന് കോൺഗ്രസ് ഭരിക്കുന്ന പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എ വി ഗോപിനാഥിന്റെ നേതൃത്വത്തിൽ നവകേരള സദസിന് പണം കൈമാറിയിരുന്നു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും സദസിൽ പങ്കെടുക്കരുതെന്ന്‌ ഗോപിനാഥിനോട്‌ നിർദേശിച്ചിരുന്നു.

Eng­lish Summary:
Ex .Con­gress Com­mit­tee Pres­i­dent AV Gopinath also in New Ker­ala Assem­bly in vio­la­tion of KPC­C’s instructions

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.