
കേരളത്തിന്റെ ആരോഗ്യമന്ത്രിയും എൻസിപി സംസ്ഥാന അധ്യക്ഷനുമായിരുന്ന പരേതനായ എ സി ഷൺമുഖദാസിന്റെ ഭാര്യ ഡോ. പാറുക്കുട്ടി അമേമ (82) അന്തരിച്ചു. കോഴിക്കോട് ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസറായിരുന്നു. മകൾ ഷബ്നാദാസിനും കുടുംബത്തോടൊപ്പം വിനോദയാത്രക്കിടെ ബാംഗ്ലൂരിൽ വച്ച് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. പ്രഭാതഭക്ഷണശേഷം ഊട്ടിയിലേക്ക് പോകാനിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ബാഗ്ലൂരിൽനിന്ന് ആംബുലൻസിൽ മൃതദേഹം രാത്രി എട്ടോടെ മകളുടെ നെല്ലിക്കോട്ടുള്ള വസതിയിലെത്തിച്ചു. രാവിലെ ഒമ്പതുമുതൽ പകൽ പതിനൊന്നരവരെ സ്വവസതിയായ കണ്ടംകുളങ്ങരയിലെ യുവതയിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 12ന് മാവൂർറോഡ് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും. മക്കൾ: ഡോ. ഷറീനാദാസ് (വെങ്കിടരമണ ആയുർവേദ കോളേജ്, ചെന്നൈ), ഷബ്നാദാസ് (ആയുർവേദ ഡോക്ടർ, മേത്തോട്ടുതാഴം). മരുമക്കൾ: ഡോ. ആർ വീരചോളൻ (ചെന്നൈ കോർപറേഷൻ ഹെൽത്ത് സർവീസ്), ടി സജീവൻ (അസി. പ്രൊഫസർ, ജെഡിടി കോളേജ് ഓഫ് ഫിസിയോ തെറാപ്പി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.