മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് രാജ്യം വിട നല്‍കുന്നു. രാവിലെ 11.45ന് നിഗംബോധ്ഘാട്ടിലാണ് അന്ത്യകര്‍മ്മങ്ങള്‍ നടക്കുക.മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍നിന്നും രാവിലെ എട്ടോടെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാറ്റി.
എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനം തുടങ്ങി.സോണിയഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. അന്തിമോപചാരം അര്‍പിക്കാന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നീണ്ടനിരയാണ്. പൊതുദര്‍ശനത്തിനു ശേഷം നിഗം ബോധ്ഘാട്ടിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.വായാഴാഴ്ച രാത്രി രാത്രി 9.51 ഓടെയായിരുന്നു മന്‍മോഹന്‍ സിങ്ങിന്റ അന്ത്യം.
ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. ഉടന്‍ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രാജ്യത്തിന് നഷ്ടപ്പെട്ടത് മികച്ച രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണെന്ന് കേന്ദ്രമന്ത്രിസഭായോഗം അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ജനുവരി ഒന്നുവരെ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ശനിയാഴ്ച കേന്ദ്ര, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അര്‍ധദിന അവധി നല്‍കി. രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. രാഷ്ട്രപതി ഭവനില്‍ ശനിയാഴ്ചത്തെ ചേഞ്ച് ഓഫ് ഗാര്‍ഡ് സെറിമണി മാറ്റിവച്ചു. സംസ്ഥാനത്ത് എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി പൊതുഭരണവകുപ്പ് ഉത്തരവിറക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.