23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

കുടുംബവഴക്ക്: ഇടുക്കിയില്‍ മുൻ പൊലീസ് ഉദ്യോഗസ്ഥനെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി

Janayugom Webdesk
ഇടുക്കി
February 20, 2024 9:35 am

ഇടുക്കി മറയൂരിൽ സര്‍വീസില്‍ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. മറയൂർ സ്വദേശി റിട്ട.പൊലീസ് സബ് ഇൻസ്പെക്ടർ ലക്ഷ്മണനാണ് (65) കൊല്ലപ്പെട്ടത്. 

ലക്ഷ്മണന്റെ സഹോദരിയുടെ മകൻ ശിവ എന്നു വിളിക്കുന്ന അരുണാണ് ലക്ഷ്മണനെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തമിഴ്നാട് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായാണ് ലക്ഷ്മണന്‍ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Eng­lish Sum­ma­ry: Ex-police offi­cer hacked to death by sis­ter’s son in Idukki

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.