23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024

സി.ബി.എല്‍ നടത്തുന്നതിനുള്ള എല്ലാ സാധ്യതയും പരിശോധിക്കുന്നു ‑മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
ആലപ്പുഴ
September 20, 2024 9:10 pm

ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തിപ്പ് കുറച്ച് അധികം തയ്യാറെടുപ്പും സമയവും ആവശ്യമുള്ളതാണെന്നും അത് നടത്തുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സി.ബി.എല്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. 

എന്നാൽ സി.ബി.എല്ലിന്‍റെ പശ്ചാത്തലം പരിഗണിച്ച് എങ്ങനെ തുടർന്ന് നടത്താൻ കഴിയുമെന്ന കാര്യം അപ്പോള്‍ മുതല്‍ സജീവമായി ചർച്ച ചെയ്തു വരികയാണ്. വള്ളംകളി പോലുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പരിപാടികൾ ആലപ്പുഴയുടെ മാത്രമല്ല ടൂറിസം വകുപ്പിന്‍റെയും കേരളത്തിന്റെയും വികാരമാണ്.
അതിന് എല്ലാ വിധത്തിലുള്ള പിന്തുണയും ടൂറിസംവകുപ്പ് നൽകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ജില്ലയിലെ മന്ത്രിമാര്‍,സി.ബി.എല്ലിന്റെ ബോർഡ് എന്നിവരുമായി ആലോചിച്ച് ഇക്കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.