രായമംഗലം പഞ്ചായത്തില്‍ പുല്ലുവഴി ജയകേരളം ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഗിരിവർഗ കോളനി മലയിൽ മണ്ണെടുക്കുന്നതിനൊപ്പം നടക്കുന്ന
പാറഖനനം കോടതി ഉത്തരവിനെ തുടർന്ന് തടഞ്ഞു. പൊലീസ്, റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് ഖനനം തടഞ്ഞത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നൽകിയ അനുമതിയിലെ വ്യവസ്ഥകൾ ലംഘിക്കുന്നില്ലായെന്ന് അധികൃതർ ഉറപ്പാക്കണമെന്നാണ് കോടതി ഉത്തരവ്. സാധാരണ മണ്ണെടുക്കുന്നതിന് അനുമതിയുണ്ട്. ധാതുഖനനം നടക്കുന്നില്ലായെന്നു ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
മണ്ണെടുപ്പിനൊപ്പം പാറഖനനവും നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി മല സംരക്ഷണ സമിതി ഭാരവാഹികളായ വി ഒ ജോയ്, പി ടി രഞ്ജിത്ത്, എൻ വി സദാനന്ദൻ, സി പി ജയൻ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 2.5 ഏക്കർ വിസ്തൃതിയുള്ള മലയ്ക്കു സമീപം ഒട്ടേറെ വീടുകളും
ജയകേരളം ഹയർ സെക്കൻഡറി സ്കൂളും ഉണ്ട്. 36,888 മെട്രിക് ടൺ മണ്ണെടുക്കാനാണ് അനുമതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.