
എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ലഹരി മാഫിയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. ആര്യനാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ചാരായ റെയ്ഡിനിടെ ആക്രമിക്കപ്പെട്ടത്. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. കത്തി ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. പരുക്കേറ്റവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളനാട്ട് കോഴി ഫാമില്‍ വാറ്റ് ചാരയം വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇവിടെ
പരിശോധനയ്‌ക്കെത്തിയത്.ആര്യനാട് എക്‌സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോഴി ഫാമിലെ വാട്ടര്‍ ടാങ്കില്‍
സൂക്ഷിച്ചിരുന്ന പത്തു ലിറ്റര്‍ ചാരായം പിടികൂടി. എക്‌സൈസ് സംഘം കോഴി ഫാമിലെത്തിയപ്പോള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ജിഷ്ണു, ശ്രീകാന്ത് എന്നീ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് വെട്ടേല്‍ക്കുകയും ഗോകുല്‍ എന്ന ഉദ്യോഗസ്ഥനെ പ്രതികള്‍ മര്‍ദിക്കുകയും ചെയ്തു. അബ്കാരി കേസുകളില്‍ പ്രതിയായ മൂന്ന് പേരാണ് പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.