മദ്യനയ കേസുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ തന്നെ അറസ്റ്റ് ചെയ്ത സി.ബി.ഐയുടെ നടപടിയെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു.സി.ബി.ഐ അറസ്റ്റും അതുമായി ബന്ധപ്പെട്ട റിമാന്‍ഡിനുമെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയെ തള്ളിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്യുന്നതാണ് സുപ്രീം കോടതില്‍ സമര്‍പ്പിച്ച പെറ്റീഷന്‍.ഇന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി അടിയന്തര ലിസ്റ്റിംഗിനായി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് മുമ്പാകെ ഇക്കാര്യം സൂചിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രിക്ക് ഒരു മെയില്‍ അയക്കാന്‍ മുതിര്‍ന്ന അഭിഭാഷകന് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി.അറസ്റ്റ് ന്യായമായ കാരണങ്ങളില്ലാതെയോ നിയമ വിരുദ്ധമായോ അല്ലെന്ന ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് നീന ബസാല്‍ കൃഷ്ണയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ തീരുമാനത്തെയും പ്രതിപാദിച്ചു.
English Summary;Excise policy case; Arvind Kejriwal approached the Supreme Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.