30 December 2025, Tuesday

Related news

December 23, 2025
November 25, 2025
November 23, 2025
November 22, 2025
November 21, 2025
November 21, 2025
November 19, 2025
October 30, 2025
October 19, 2025
October 11, 2025

വിനോദയാത്ര; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷ്യ വിഷബാധ

Janayugom Webdesk
മാനന്തവാടി
November 23, 2025 12:32 pm

ചേകാടി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ.വിനോദയാത്ര കഴിഞ്ഞ് കണ്ണൂരിൽ നിന്നും തിരിച്ച് വരുന്നതിനിടെ വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട വിദ്യാർഥികളും അധ്യാപകരും അടക്കം 38 പേർ വയനാട് ഗവ.മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പുൽപ്പള്ളി ചേകാടി ഗവ. എൽപി സ്‌കൂളിലെ എല്‍‌പി വിദ്യാര്‍ഥികളാണ് ഇവര്‍.
യാത്രാമധ്യേ കഴിക്കാനുള്ള ഭക്ഷണം ഇവർ തന്നെ പാകം ചെയ്ത് കൊണ്ടുപോയിരുന്നു. അത് കൂടാതെ കണ്ണൂരിലെ ഒരമ്പലത്തിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. തിരിച്ച് വരവെയാണ് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായത്. ഏത് ഭക്ഷണത്തിൽ നിന്നുമാണ് പ്രശ്നമുണ്ടായതെന്ന് വ്യക്തമല്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ആർക്കും ​ഗുരുതര ബുദ്ധിമുട്ടുകൾ ഇല്ലെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.