22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
October 1, 2024
December 20, 2023
October 28, 2023
October 27, 2023
October 15, 2023
October 13, 2023
October 13, 2023
October 10, 2023

ഇരുചക്ര വാഹനത്തില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇളവ്: ഗതാഗതമന്ത്രി ആന്റണി രാജു

Janayugom Webdesk
തിരുവനന്തപുരം
June 4, 2023 7:20 pm

സംസ്ഥാനത്ത്‌ എഐ കാമറകൾ കണ്ടെത്തുന്ന ട്രാഫിക്‌ നിയമലംഘനങ്ങൾക്ക്‌ തിങ്കൾ രാവിലെ എട്ടുമുതൽ പിഴ ചുമത്തി തുടങ്ങുമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു. ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത , കൃത്യത എന്നിവ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ വിദഗ്‌ധസമിതിയുടെ റിപ്പോർട്ട്‌ അനുസരിച്ച്‌ 726 കാമറകളിൽ 692 എണ്ണമാണ്‌ പ്രവർത്തനസജ്ജമായതെന്ന് മന്ത്രി പറഞ്ഞു. റോഡ്‌ നിർമാണം മൂലം മാറ്റി സ്ഥാപിക്കേണ്ടവ, റോഡപകടം മൂലം കേടുപാടുകൾ സംഭവിച്ചത്‌, സമന്വയിപ്പിക്കുന്നതിലെ പൊരുത്തകേട്‌ എന്നിവമൂലമാണ്‌ 34 കാമറ സംവിധാനം പ്രവർത്തനസജ്ജമാകാൻ വൈകുന്നത്‌. ഇവയും ഉടൻ പ്രവർത്തനസജ്ജമാക്കും.

 


ഇതുകൂടി വായിക്കു; http://ഇരുചക്രവാഹനത്തില്‍ രണ്ടുപേര്‍ മാത്രം; കുട്ടികളെ കയറ്റാനാവില്ലെന്ന് കേന്ദ്രം


ഇരുചക്ര വാഹനങ്ങളിൽ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെകൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമ ഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ പന്ത്രണ്ട് വയസ്സിന് താഴെയുള്ള ഒരു കുട്ടികൂടെ യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കില്ല. അതേസമയം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന നാലുവയസുമുതലുള്ള കുട്ടികൾക്ക്‌ ഹെൽമറ്റ്‌ ഉണ്ടാകണം. അടിയന്തര സാഹചര്യത്തിലൊഴികെ മന്ത്രിമാർക്കും വിഐപികൾക്കും ഇളവുണ്ടാകില്ല.


ഇതുകൂടി വായിക്കു; എഐ കാമറ പിഴ നാളെ മുതല്‍


പിഴ സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് ജില്ലാഎൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം. ഓൺലൈനായി അപ്പീൽ നൽകാനുള്ള സംവിധാനം രണ്ട്‌ മാസത്തിനകം ഒരുക്കും. കാമറ സിസ്റ്റം സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ക്യാമറ സിസ്റ്റത്തിലൂടെ ദിവസേന കണ്ടെത്തുന്ന റോഡ് നിയമലംഘനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ മോട്ടോർ വാഹനവകുപ്പ്‌ പ്രസിദ്ധീകരിക്കും. 25000 പിഴ നോട്ടീസ്‌ അയക്കാനുള്ള സംവിധാനമുണ്ട്‌. മോട്ടോർവാഹവകുപ്പിന്റെ വെബ്‌സൈറ്റിൽനിന്നും പിഴവിവരം അറിയാന്‍ സാധിക്കും. വാർത്താസമ്മേളനത്തിൽ അഡീഷണൽ ട്രാൻസ്‌പോർട്ട്‌ കമീഷണർ പ്രമോജ്‌ ശങ്കരും പങ്കെടുത്തു.

Eng­lish Summary:Exemption for chil­dren below 12 years on two-wheel­ers: Trans­port Min­is­ter Antony Raju
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.