വേനൽ കാലത്ത് ശരീരത്തെ ക്ഷീണിപ്പിക്കുന്ന തരത്തിൽ ഉള്ള വ്യായാമങ്ങൾ ചെയ്യേണ്ട കാര്യം ഇല്ല. ദീർഘമായ ശ്വസന പ്രക്രിയ ശരീരത്തിൻ്റെ സന്തുലതാവസ്ഥ നിലനിർത്തി ചൂടിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്നു.
ചുട്ടുപൊള്ളുന്ന വേനലിൽ ശരീരത്തിനെയും മനസിനെയും കൂൾ ആക്കാൻ ശരീരത്തെ തണുപ്പിക്കുന്ന പ്രാണായാമം ശീലിക്കുക.
1) ശീതളി പ്രാണായാമം
നാക്കിന്റെ അരികുകളിൽ ഉള്ള ഭാഗം ഒരു ട്യൂബ് പോലെ കറക്കി, ശ്വാസം ഉള്ളിലേക്ക് എടുക്കുക. ഇത് വേനൽകാലത്ത് ശരീരം ശാന്തമാക്കാൻ സഹായിക്കും.
2) ശീത്കാരി പ്രാണായാമം
പല്ലുകൾ മുറുകെപ്പിടിച്ച് അതിനിടയിലൂടെ ശ്വസിക്കണം. ഓരോ ആസനകളും ഒൻപതു മുതൽ പതിനൊന്നു തവണ വരെ തുടരെ ചെയ്താൽ ശരീരം തണുക്കും.
3) യോഗ നിദ്ര
യോഗ നിദ്ര (deep relaxation technique) ചെയ്യുന്നത് വളരെ നല്ലതാണ്. വേനൽകാലത്ത് സുര്യരശ്മികൾ ശക്തമായി ഭൂമിയിലേക്ക് എത്തുന്നതിനാൽ നിർജ്ജലീകരണം, സൺ സ്ട്രോക്ക് അമിതവിയർപ്പ്, തളർച്ച എന്നിവ അനുഭവപ്പെടുക സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ നിരന്തരമായി വെള്ളമോ അല്ലെങ്കിൽ ചൂട് ശമിപ്പിക്കുന്ന പാനീയങ്ങളോ കുടിക്കുകയും, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധയും വേണം.
English Sammur: Exercise can be done even in summer heat- Dr.Indhuja BHMS RYT writing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.