23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 14, 2024
December 8, 2024
December 7, 2024
November 23, 2024
November 22, 2024
November 15, 2024
November 12, 2024
November 11, 2024

എക്സിറ്റ് പോളുകള്‍ കോര്‍പറേറ്റുകളുടെ മനഃശാസ്ത്ര യുദ്ധം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
June 3, 2024 10:13 pm

കോര്‍പറേറ്റ് ശക്തികള്‍ അവര്‍ക്കിഷ്ടമുള്ള രാഷ്ട്രീയത്തിനുവേണ്ടി നടത്തുന്ന മനഃശാസ്ത്രയുദ്ധമാണ് എക്സിറ്റ് പോളുകളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. അതിന്റെ ലക്ഷ്യം മാനസികമായി ദുര്‍ബലമാക്കുകയാണെന്ന് തിരിച്ചറിയുന്നുണ്ട്. ഈ യുദ്ധത്തില്‍ തങ്ങള്‍ ദുര്‍ബലരല്ലെന്നും മാനസികമായി ദുര്‍ബലരാക്കാമെന്ന് ആര്‍ക്കും വ്യാമോഹം വേണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

വലതുപക്ഷ പാര്‍ട്ടികള്‍ക്കുവേണ്ടി എക്കാലത്തും അവരുടെ ബന്ധുക്കളായിട്ടുള്ള കോര്‍പറേറ്റുകള്‍ നടത്തുന്ന എക്സിറ്റ് പോള്‍ മാമാങ്കം വിജയിച്ച കഥ എവിടെയുണ്ട്? 60.2 കോടി പേര്‍ വോട്ട് ചെയ്തു. എക്സിറ്റ് പോള്‍ വിദഗ്ധര്‍ എത്രപേരെ കണ്ടു? ആകെ വോട്ട് ചെയ്തവരുടെ ചെറിയ ശതമാനം ആളുകളെപ്പോലും കാണാതെ പറയുകയാണ് ഇന്ത്യയിലെ എല്ലാ വോട്ടര്‍മാരുടെയും മനസ് അവര്‍ വായിച്ചുവെന്ന്. അത് പാളിപ്പോയ മാമാങ്കമാണെന്ന് പണ്ടും നമുക്കറിയാം. 

2004ല്‍, 09ല്‍, പിന്നെ 14ല്‍ എല്ലാം എക്സിറ്റ് പോളുകള്‍ പൂര്‍ണമായും പൊളിഞ്ഞ് പാളീസായ കാര്യം അനുഭവമുള്ളതാണ്. ഈ എക്സിറ്റ് പോളും അങ്ങനെയാകുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ഞങ്ങളുടെ വിശ്വാസം ജനങ്ങളിലാണ്. എല്‍ഡിഎഫ് കേരളത്തില്‍ നടത്തിയ സര്‍വേ പൂര്‍ണമായിരുന്നു. എല്ലാ വോട്ടര്‍മാരെയും എല്ലാ വീടുകളിലും പലവട്ടം പോയി കണ്ട് നടത്തിയതാണ് ആ സര്‍വേ. അതിന്റെ ബലത്തിലാണ് എല്‍ഡിഎഫിന്റെ വിജയപ്രതീക്ഷയെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Eng­lish Summary:Exit Polls The Psy­cho­log­i­cal War­fare of Cor­po­rates: Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.