
ശ്വാസനാളത്തിൽ കുടുങ്ങിയ താക്കോൽ ബ്രോങ്കോസ്കോപ്പി പരിശോധനയും ശസ്ത്രക്രിയയും നടത്തി പുറത്തെടുത്തു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിലെത്തിയ വയോധികന്റെ ശ്വാസകോശത്തില്‍ നിന്നാണ് ഡോക്ടർമാർ താക്കോൽ പുറത്തെടുത്തത്. ഹരിപ്പാട് ലക്ഷ്മി ഭവനത്തിൽ ചെല്ലപ്പൻപിള്ളയുടെ (77) ശ്വാസനാളത്തിലാണ് താക്കോല്‍ കുടുങ്ങിയത്. രണ്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയായിരുന്നു.
ചൊവ്വാഴ്ച വീട്ടിൽ ബോധമറ്റു വീണ ചെല്ലപ്പൻ പിള്ളയെ വീട്ടുകാർ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ എക്സ്-റേ പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് താക്കോൽ ശ്വാസനാളത്തിൽ കുടുങ്ങിയത് അറിയുന്നത്. എന്നാല്‍ താക്കോൽ എങ്ങനെ ഉള്ളിൽപോയെന്ന് അറിയില്ലെന്ന് ചെല്ലപ്പൻ പിള്ള പറഞ്ഞു. പുറത്തെടുത്ത താക്കോൽ അടുത്ത ദിവസങ്ങളിൽ ഉള്ളിൽ പോയതല്ലെന്നും മാസങ്ങളുടെ പഴക്കമുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
കാർഡിയോ വാസ്കുലർ സർജൻ ഡോ. ആനന്ദക്കുട്ടൻ, അനസ്തേഷ്യ വിഭാഗം പ്രഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ. എ. ഹരികുമാർ, കാര്ഡിയൊ വാസ്കുലര്‍ സര്ജന് എച്ച്.ഒ.ഡി ഡോ. ഷഫീഖ്, അനസ്തേഷ്യ വിഭാഗം പ്രഫസർ ഡോ. വിമൽ പ്രദീപ്, ജൂനിയർ റസിഡന്റ് ഡോ. ജോജി ജോർജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് താക്കോൽ പുറത്തെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.