19 January 2026, Monday

Related news

January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026

ഭാര്യയെ അറവ് ശാലയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവിന് വധശിക്ഷ

Janayugom Webdesk
മലപ്പുറം
May 30, 2025 8:52 pm

സംശയം മൂലം ഭാര്യയെ അറവ് ശാലയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ ഭർത്താവിന് വധശിക്ഷ. ഭാര്യ റഹീനയെ അതി ദാരുണമായി കൊലപ്പെടുത്തിയ ഭർത്താവ് നജ്ബുദ്ദീനാണ് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. 

ഇയാൾ അഞ്ചപ്പുരയിൽ സ്വന്തമായി അറവ് ശാലയും പയനിങ്ങൽ ജംക്‌ഷനിൽ ഇറച്ചിക്കടയും നടത്തിവരികയായിരുന്നു. പ്രതിയും ഭാര്യയും തമ്മിൽ സ്വരചേർച്ചയിലല്ലാത്തതിനാൽ താമരശ്ശേരി കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും കേസുകൾ ഉണ്ടായിരുന്നു. അതേസമയം പിന്നീട് റഹീനയുമായി രമ്യതയിലായ ഇയാൾ അവരെ വീണ്ടും പരപ്പനങ്ങാടിയിലെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിനിടെ പ്രതി നജ്ബുദ്ദീൻ വീണ്ടും വിവാഹം കഴിച്ചിരുന്നു. രണ്ടാം ഭാര്യയെ സ്വന്തം വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. 

കൊല നടന്ന ദിവസം അറവ് ശാലയിലെ സ്ഥിരം അറവുകാർ എത്തിയിട്ടില്ലെന്നും അതിനാൽ അറവിന് തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി റഹീനയെ അങ്ങോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. റഹീനയോടുള്ള നജ്നുദ്ദീൻറെ സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.