3 January 2026, Saturday

Related news

December 21, 2025
July 15, 2025
July 10, 2025
July 1, 2025
May 26, 2025
April 30, 2025
April 5, 2025
March 21, 2025
February 22, 2025
February 18, 2025

തെലങ്കാനയിലെ മരുന്ന് നിര്‍മ്മാണശാലയിലെ സ്ഫോടനം ;മരിച്ചവര്‍ 42

Janayugom Webdesk
ന്യൂഡല്‍ഹി
July 1, 2025 10:50 am

തെലങ്കാനയിലെ സംഗറെഡ്ഡിയിലെ മരുന്ന്‌ നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. തിരച്ചിലിനിടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌. അപകടത്തിൽ നിരവധി പേർക്ക്‌ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്‌. 

കഴിഞ്ഞ ദിവസം രാവിലെ 9.28നാണ് സം​ഗറെഡ്ഡി പശ്‍മിലാരം വ്യവസായ എസ്റ്റേറ്റിലെ സി​ഗാച്ചി ഫാര്‍മ കമ്പനിയുടെ പ്ലാന്റിലെ റിയാക്‌ടറിൽ പൊട്ടിത്തെറിയുണ്ടായത്. അപകടസമയത്ത് 90പേര്‍ പ്ലാന്റിലുണ്ടായിരുന്നു. വൻസ്‌ഫോടനത്തിൽ കെട്ടിടം തകര്‍ന്ന് തൊഴിലാളികള്‍ ദൂരേക്ക് തെറിച്ചു. കനത്ത പുക നിറഞ്ഞതോടെ പരിസരത്തുള്ളവരെ അടിയന്തരമായി ഒഴിപ്പിച്ചു. ഫാര്‍മസ്യൂട്ടിക്കൽ, കെമിക്കൽ വ്യവസായങ്ങളുടെ പ്രധാനകേന്ദ്രമാണ് അപകടം നടന്ന പശ്മിലാരം. 

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.