
രാജസ്ഥാനിലെ ഭിവാഡി ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് മരണം. 10 പേര് കുടങ്ങിക്കിടക്കുന്നതായാണ് വിവരം. ഭിവാഡിയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സംഭവം. ഇന്നലെ രാവിലെ 9.30 ഓടെയാണ് തീപിടിത്തമുണ്ടായത്. 25ഓളം തൊഴിലാളികളാണ് ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്നത്. ഫാക്ടറിയിൽ നിന്നും തീയും പുകയും ഉയർന്നതോടെ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒന്നര മണിക്കൂർ നീണ്ട അഗ്നിശമന സേനാ പ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനും സുരക്ഷാ പ്രോട്ടോക്കോളുകളിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനുമായി ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.